ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് മെയ് മാസത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മരണ നിരക്ക് ജൂണ്‍ ആദ്യവാരം മുതല്‍ കുറയുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ചും ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് (സിഎഫ്ആര്‍) കുറവായിരുന്നെങ്കിലും മെയ് രണ്ടാം പകുതിയോടെ ഈ കണക്കില്‍ വലിയ വ്യത്യാസം ഉണ്ടാവാന്‍ തുടങ്ങി. മെയ് മാസത്തിലെ ആദ്യ 15 ദിവസങ്ങളില്‍ ഇന്ത്യയില്‍ 58,431 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. സിഎഫ്ആര്‍ നിരക്ക് 1.06 ശതമാനം. എന്നാല്‍ അടുത്ത 14 ദിവസങ്ങളില്‍ (മെയ് 16-29) സിഎഫ്ആര്‍ നിരക്ക് 1.73 ശതമാനമായിരുന്നു. രണ്ടാഴ്ചകൊണ്ട് ജീവന്‍ നഷ്ടമായത് 55,688 പേര്‍ക്കാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2021-ല്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് (1.31 ശതമാനം) റിപ്പോര്‍ട്ട് ചെയ്തത് മെയ്മാസത്തിലാണ്. ജനുവരിയില്‍ സിഎഫ്ആര്‍ 1.15 ശതമാനവും മാര്‍ച്ചിലെ കണക്ക് 0.52 ശതമാനവും മാത്രമാണ്. അതേസമയം ഇന്ത്യയുടെ മൊത്തത്തിലുള്ള സിഎഫ്ആര്‍ 1.17 ശതമാനമാണ്.
Post Your Comments