തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ക്രൈസ്തവ വിഭാഗത്തിന് കൂടി അർഹമായ ആനുകൂല്യം നൽകാനുളള നിലപാട് സർക്കാർ എടുക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.
”വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോൾ ഈ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനിൽ നിന്ന് തന്നെ വ്യക്തമാണ്. ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേര് പറഞ്ഞുകൊണ്ട് അവർക്കുമാത്രം ആനുകൂല്യം നൽകാനുളള സമീപനം ഭരണഘടനാവ്യവസ്ഥകൾക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയത് ”- മുരളീധരൻ പറഞ്ഞു.
Read Also : ‘എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല, രാജ്യദ്രോഹ കുറ്റമൊന്നും ചെയ്തിട്ടില്ല’; സന്തോഷ് കീഴാറ്റൂർ ധർമ്മസങ്കടത്തിൽ
കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാർ ഒരു സമുദായത്തിന് മാത്രമായി മുൻഗണന നൽകുന്നെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കലാണ് ഹൈകോടതിയെ സമീപിച്ചത്.
Post Your Comments