അലീഗഢ്: ഉത്തർപ്രദേശിലെ അലീഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നിരിക്കുന്നു. ഹരിയാനയുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിൽ നിന്ന് പുതിയ മരണങ്ങൾ റിേപ്പാർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം തനിക്ക് കിട്ടിയ വിവരമനുസരിച്ച് മരണസംഖ്യ 35 കവിഞ്ഞതായി അലീഗഢിൽനിന്നുള്ള ലോക്സഭ ബി.ജെ.പി എം.പി സതീശ് ഗൗതം അറിയിക്കുകയുണ്ടായി.
പല ഗ്രാമങ്ങളിലും പോസ്റ്റ്േമാർട്ടം പോലും നടത്താതെ മൃതദേഹങ്ങൾ സംസ്കരിച്ചതായും എം.പി അറിയിക്കുകയുണ്ടായി. മരണസംഖ്യയിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചപ്പോൾ ഈ വിഷയം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും എല്ലാ ഇരകളെയും കണ്ടെത്തി മരിച്ചവരുടെ പട്ടിക തയാറാക്കുമെന്നും ഗൗതം പറഞ്ഞു.
ജോലിയിൽ കൃത്യവിലോപം കാണിച്ചുവെന്ന കാരണത്താൽ ലോധ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അഭയ് കുമാർ ശർമയെ സസ്പെൻഡ് ചെയ്യുകയുണ്ടായി . ഈ സ്റ്റേഷൻ പരിധിയിലാണ് ആദ്യമരണം റിേപ്പാർട്ട് ചെയ്തിരിക്കുന്നത്. ആദ്യമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷവും ചില ഇരകൾ വിഷ മദ്യം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദുരന്തത്തിെൻറ സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റെയ്ഡുകൾ നടന്നിരിക്കുകയാണ്. 12 പേർെക്കതിരിൽ കേസ് എടുത്തു. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായത്തിന് ജില്ല മജിസ്ട്രേട്ട് ശിപർശ ചെയ്തിട്ടുണ്ട്.
Post Your Comments