ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജൂണില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കും. 12 കോടിയോളം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
6.09 കോടി വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന 5.86 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതോടെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് ഏറെക്കുറെ പരിഹാരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ പുരോഗമിക്കുന്നതിനിടെ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
മെയ് മാസം 7,94,05,200 കോവിഡ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് ലഭ്യമായിരുന്നത്. ഇതുവരെ 21 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമെന്ന നേട്ടവും ഇന്ത്യ അടുത്തിടെ സ്വന്തമാക്കിയിരുന്നു.
Post Your Comments