വാഷിങ്ടണ്‍ : കോവിഡ് പോരാട്ടത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി പറഞ്ഞ് യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയുടെ സഹായം യുഎസ് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്ത്യയ്ക്ക് എല്ലാ വിധ സഹായവും യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ബ്ലിങ്കന്‍ ഉറപ്പു നല്‍കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് ബ്ലിങ്കന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇന്ത്യ നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ ബൈഡന്‍ ഭരണകൂടം നല്‍കുന്ന ശക്തമായ പിന്തുണയ്ക്കും ഐക്യത്തിനും ജയശങ്കര്‍ നന്ദി അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമായതായും വരും നാളുകളിലും ഇതേ രീതിയില്‍ മുന്നോട്ടു പോകുമെന്ന് താന്‍ കരുതുന്നതായും ജയശങ്കര്‍ പറഞ്ഞു.
A warm meeting with US @SecDef Lloyd Austin. A comprehensive conversation about further developing our strategic and defence partnership. Exchanged views on contemporary security challenges. Expressed appreciation of the US military role in responding to the Covid situation. pic.twitter.com/ea0iBezGQZ
— Dr. S. Jaishankar (@DrSJaishankar) May 28, 2021
പ്രതിരോധമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ കുറിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി ജയശങ്കര്‍ ചര്‍ച്ച നടത്തി. നിലവിലെ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തത്തെ കുറിച്ചും ഓസ്റ്റിനുമായി ചര്‍ച്ച ചെയ്തതായി ഇരുവരുമൊന്നിച്ചുള്ള ചിത്രം ഉള്‍പ്പെടെ ജയശങ്കര്‍ര്‍ ട്വീറ്റ് ചെയ്തിരുന്നു. .
Post Your Comments