KeralaLatest NewsNews

ഒഴുക്കില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

മാന്നാര്‍: 16 ദിവസം മുമ്പ് ദുബായില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സുനു ഭവനില്‍ ജോര്‍ജിന്റെ മകന്‍ സുനു ജോര്‍ജ് (34) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്.

ദുബായില്‍ നിന്നും അവധിക്ക് തേവലക്കരയിലുളള വീട്ടിലെത്തിയ സുനു ക്വാറന്റീന്‍ കഴിഞ്ഞതിനുശേഷം ഇന്നലെ ഉച്ചയോടെയാണ് ഭാര്യ വീടായ മാന്നാര്‍ ചെന്നിത്തല മുണ്ടുവേലിക്കടവിനു പടിഞ്ഞാറുള്ള കാരിക്കുഴിമാമ്പ്രതെക്കേതില്‍ വീട്ടില്‍ കുടുംമ്പസമേതം എത്തുകയുണ്ടായത്. ഇവിടെ രാത്രിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം അയല്‍വാസികളായസുഹൃത്തുക്കളുമൊത്തു നടന്നു പോകുന്നതിനിടയില്‍ സിവൈഎം മന്ദിരത്തിനുസമീപമുള്ള കലുങ്കിലേക്ക് കാല്‍ വഴുതി ശക്തമായ ഒഴുക്കുള്ള വെട്ടത്തേരി പുഞ്ചയിലേക്കു വീഴുകയുണ്ടായി.

ഒന്നരയാളിലധികം താഴ്ചയില്‍ വെള്ളമുളള പരാടത്ത് രാത്രിയില്‍ നാട്ടുകാരും അഗ്നിശമന സേനയുമെത്തി ഏറെനേരം തിരച്ചിൽ നടത്തിയിട്ടും യുവാവിനെ കണ്ടെത്താനായി സാധിച്ചില്ല. ഇന്ന് വള്ളത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വെള്ളത്തില്‍താഴ്ന്നു നില്‍ക്കുന്ന നിലയില്‍ സുനുവിനെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button