Latest NewsFootballNewsSports

പിർലോയെ യുവന്റസ് പുറത്താക്കി; അലെഗ്രി പുതിയ പരിശീലകൻ

സീസണിലെ മോശം പ്രകടനത്തെ തുടർന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോയെ ക്ലബ് പുറത്താക്കി. മുൻ യുവന്റസ് പരിശീലകൻ അലെഗ്രിയെ പുതിയ പരിശീലകനായി നിയമിച്ചു. ഈ സീസണിൽ രണ്ട് കിരീടങ്ങൾ പിർലോയുടെ കീഴിൽ നേടിയെങ്കിലും സീരി എയിൽ നാലാം സ്ഥാനത്താണ് യുവന്റസ് സീസൺ അവസാനിപ്പിച്ചത്. നേരത്തെ യുവന്റസ് പരിശീലകനായിരുന്ന സരിയെ പുറത്താക്കിയാണ് പിർലോ യുവന്റസ് പരിശീലകനാകുന്നത്.

പിർലോയ്ക്ക് കീഴിൽ ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും നേടിയെങ്കിലും സീരി എയിലെയും ചാമ്പ്യൻസ് ലീഗിലെയും പ്രകടനം മോശമായതാണ് തിരിച്ചടിയായത്. അതേസമയം, റയൽ മാഡ്രിഡിന്റെ ഓഫർ നിരസിച്ചാണ് അലെഗ്രി യുവന്റസിലേക്ക് എത്തുന്നത്. നാല് വർഷത്തെ കരാറാണ് അലെഗ്രിയുടെ മുന്നിൽ ക്ലബ് വാഗ്ദാനം ചെയ്തത്. കൂടാതെ യുവന്റസിലെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും അലെഗ്രിക്ക് ലഭിക്കും. 2014 മുതൽ വരെ 2019 വരെ യുവന്റസിനെ പരിശീലിപ്പിച്ച അലെഗ്രി ടീമിനായി 11 കിരീടങ്ങൾ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button