
1. ലാവണ്ടര്‍ ഓയില്‍ മണപ്പിക്കുന്നതും പുരട്ടുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും. 2012 ല്‍ നടത്തിയ ഒരു റിസര്‍ച് പ്രകാരം ലാവണ്ടര്‍ ഓയില്‍ 15 മിനിറ്റ് കൊണ്ട് മൈഗ്രേയ്ന്‍ തലവേദന ശമിപ്പിക്കും.
2 . അക്യൂപ്രഷര്‍
വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷര്‍ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷര്‍ എന്ന് പറയുന്നത്. അക്യൂപ്രഷര്‍ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മൈഗ്രെയ്ന്‍ മൂലം ഉണ്ടാകുന്ന ഛര്‍ദ്ദിക്കും അക്യൂപ്രഷര്‍ പരിഹാരമാകാറുണ്ട്.
3. പെപ്പര്‍മിന്റ് ഓയില്‍
2010 ല്‍ നടത്തിയ ഒരു പഠനം പ്രകാരം പെപ്പര്‍മിന്റ് ഓയിലിലെ മെന്തോള്‍ (Menthol)തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രെയ്ന്‍ മൂലം ഉണ്ടാകുന്ന വേദന, ഛര്‍ദ്ദി, വെളിച്ചം കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാന്‍ സഹായിക്കും.
4 . ഇഞ്ചി
പഠനങ്ങള്‍ അനുസരിച്ച് ഇഞ്ചി ഛര്‍ദ്ദി മാറാന്‍ മാത്രമല്ല തലവേദന കുറയ്ക്കാനും സഹായിക്കും.
5 . യോഗ
യോഗ ചെയ്യുന്നത് ശരീരത്തില്‍ എല്ലാ വിധത്തിലും ആരോഗ്യപരമാണ്. യോഗ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്സ് ചെയ്യിക്കാനും ഒക്കെ സഹായിക്കാറുണ്ട്. അതുപോലെ തന്നെ മൈഗ്രെയ്ന്‍ വരുന്ന ഇടവേളകള്‍ കൂട്ടാനും വേദനയുടെ തീവ്രത കുറയ്ക്കാനും യോഗ സഹായിക്കും.
Post Your Comments