കവരത്തി: ലക്ഷദ്വീപിനും പരിസരപ്രദേശങ്ങളിലുമടക്കം തീരസുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷ ലെവൽ 2 എന്ന തലത്തിലേക്കാണ് വർദ്ധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തുകണ്ടാലും അറിയിക്കാൻ ദ്വീപ് നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലെവൽ 2 സുരക്ഷയിൽ പ്രദേശത്തിന്റെ സമ്പൂർണ്ണ സുരക്ഷയാണ് ലക്ഷ്യമിടുന്നത്.
ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയുള്ള അന്താരാഷ്ട്ര ഭീകരസംഘടനകളുടെ നീക്കത്തെ ചെറുക്കാനാണ് കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചത്.ദ്വീപുകളെ കേന്ദ്രീകരിച്ച് എല്ലാ സമുദ്രമേഖലകളിലും ഭീകരസംഘടനകൾ പിടിമുറുക്കുന്ന അവസ്ഥയാണ് ആഗോളതലത്തിൽ എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാകുന്നത്. ലക്ഷദ്വീപിനെ കേന്ദ്രീകരിച്ച് പാകിസ്താൻ വഴിയുള്ള മയക്കുമരുന്ന് കടത്തൽ ഈയിടെയാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ മാലിദ്വീപിലെ ഐ.എസ് ബന്ധമുള്ളവർ നടത്തിയ ബോംബ് സ്ഫോടനം എന്നിവ കേന്ദ്രസർക്കാർ അതീവഗൗരവത്തോടെയാണ് കാണുന്നത്. മാലിദ്വീപ് മറ്റൊരു രാജ്യമാണെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ സഹായത്താലാണ് ബാഹ്യസുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതേ സമയം ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്ക്കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവു എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹര്‍ജി. അഡ്മിനിസ്ട്രേറ്ററുടെ ഈ പരിഷ്കാരം രോഗവ്യാപനം വര്‍ധിപ്പിച്ചെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
Post Your Comments