KeralaLatest NewsNews

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം. ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.

Also Read: ‘മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിയെ പിന്തുണച്ചിട്ടില്ല’; സുരേഷ് ഗോപി അധികകാലം ബിജെപിയില്‍ തുടരില്ലെന്ന് എന്‍.എസ് മാധവന്‍

സംസ്ഥാനത്ത് പത്ത് ദിവസത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് തീരുമാനം. എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ ബാറുകള്‍ ഉടന്‍ തുറക്കില്ലെന്നും ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കില്ലെന്നും സൂചനയുണ്ട്. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button