മയിലാടുതുറൈ: തമിഴ്നാട്ടിലെ നീഡൂരില്‍നിന്ന് ഐഎസ് ബന്ധമുള്ള ഒരു ഭീകരനെ പിടികൂടി എന്‍ഐഎ. കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് ആഷിഖ് (25) ആണ് പിടിയിലായത്. 2018ല്‍ ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ബന്ധം സംശയിക്കുന്ന ഏഴുപേരിലൊരാളാണ് ആഷിഖ്.
read also: രഹസ്യകരാറില്‍ ഒപ്പുവച്ചാല്‍ ഒരു മില്യണ്‍ ഡോസ് വാക്‌സിന്‍ നല്‍കാം; നേപ്പാളിനെ പ്രതിസന്ധിയിലാക്കി ചൈന
ചെന്നൈ പൂനമള്ളിയിലെ എന്‍ഐഎ പ്രത്യേക കോടതി ഇയാൾക്ക് 2019 ല്‍ ജാമ്യം അനുവദിച്ചിരുന്നു. അന്ന് മുതൽ ഇയാള്‍ ഒളിവിലായിരുന്നു. കോയമ്പത്തുരിലെ ചില നേതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇയാളെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി.
Post Your Comments