ലഡാക്ക്: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറിയില്ലെങ്കില്‍ ഇന്ത്യ വെറുതെയിരിക്കുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചൈനീസ് സൈന്യം അവിടെ നിന്ന് പൂര്‍ണമായും പിന്‍മാറിയില്ലെങ്കില്‍ സംഘര്‍ഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഒളിത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 10 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
ഏത് പ്രശ്‌നങ്ങളും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് നരവനെ അറിയിച്ചു. ‘അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കാന്‍ മതിയായ സൈനിക വിന്യാസം ഇന്ത്യ നടത്തിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടായാല്‍ പകരം സൈനികരെയും തയ്യാറാക്കിയിട്ടുണ്ട്.’ ജനറല്‍ നരവനെ പറഞ്ഞു.
‘യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്നവും നേരിടാന്‍ ഇന്ത്യ തയ്യാറാണ്.’ നരവനെ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്ന് പോരുന്നുണ്ടെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ കൈയേറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തര്‍ക്കസ്ഥലത്ത് കരാറുകള്‍ പാലിച്ചു എങ്കിലും ചൈന അനധികൃതമായി ആയുധങ്ങളും നിരവധി സൈനികരെയും രംഗത്തിറക്കി മുന്‍പ് ഗാല്‍വാന്‍ വാലിയില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന് നരവനെ പറഞ്ഞു. ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗവും കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കുകയും വലിയ സംഘട്ടനം തന്നെ ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് ശക്തമായ ആയുധങ്ങളും ടാങ്കുകളും ഇന്ത്യ ഇവിടെ വിന്യസിച്ചു.
എന്നാല്‍ പാങ്കോംഗ് തടാകത്തിലെ പ്രശ്നത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്ക് ശേഷം ചൈന പ്രകോപനമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും കരസേനാ മേധാവി പറഞ്ഞു.
Post Your Comments