റിയാദ്: സൗദിയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കൊറോണ വൈറസ് രോഗം ബാധിച്ച് രോഗമുക്തരാകുന്നവരുടെ പ്രതിദിന എണ്ണം പുതിയ രോഗികളെക്കാൾ മുകളിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തപ്പോൾ കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ 1,274 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ മേഖലകളിൽ 14 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,48,284 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 4,30,937 പേർ രോഗമുക്തരായിരിക്കുകയാണ്. കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,013 ആയി ഉയർന്നു. ഇവരിൽ 1,394 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുകയാണ്.
രാജ്യത്ത് പുതിയ കൊറോണ വൈറസ് രോഗബാധിതരുടെ പ്രതിദിന എണ്ണത്തിന്റെ കാര്യത്തിൽ റിയാദിനെ പിന്തള്ളി മക്ക മേഖല മുന്നിൽ എത്തിയിരിക്കുകയാണ്. റിയാദിൽ ഇന്ന് 319 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മക്കയിൽ 325 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റ് മേഖലകളിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 143, മദീന 80, അസീർ 67, ജീസാൻ 52, അൽഖസീം 31, തബൂക്ക് 23, നജ്റാൻ 21, അൽബാഹ 16, ഹായിൽ 15, വടക്കൻ അതിർത്തിമേഖല 10, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 13,731,626 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
Post Your Comments