KeralaLatest NewsNewsBusiness

ഹോണ്ട ടൂ വീലേഴ്സ് ഉല്‍പ്പാദനം വീണ്ടും പുനഃരാരംഭിച്ചു

കൊച്ചി: താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ടമായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണിലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു പ്രകാരം 30 ദിവസമോ അതില്‍ കൂടുതലോ ലോക്ക്ഡൗണിലുള്ള ഡീലര്‍മാരുടെ നിക്ഷേപ പലിശ ചെലവ് കമ്പനി വഹിക്കുന്നതായിരിക്കും.

ലോക്ക്ഡൗണ്‍ ഇളവും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളും അനുസരിച്ച് പ്ലാന്റുകളില്‍ സാവധാനം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും സാഹചര്യങ്ങള്‍ വിലയിരുത്തികൊണ്ടും പങ്കാളികളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയും മുന്നോട്ട് പോകുമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ഏറെ ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഡീലര്‍മാര്‍ക്ക് സഹായമെത്തിക്കുകയാണ് ഹോണ്ട ടൂ വീലേഴ്സെന്നും 30 ദിവസത്തിലധികം ലോക്ക്ഡൗണില്‍പ്പെട്ട ഡീലര്‍ക്ക് പലിശയില്‍ പൂര്‍ണ പിന്തുണ നല്‍കുന്നത് അവരുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിശ്വാസമുണ്ടെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നടപടികള്‍ക്കൊപ്പം വാക്സിനേഷന്‍ ഡ്രൈവിലും പുരോഗതി കാണുന്നുണ്ടെന്നും അടുത്ത് തന്നെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അതുകൊണ്ടാണ് കരുതലോടെ മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഉപഭോക്താക്കളുടെയും പങ്കാളികളുടെയും സുരക്ഷയെ കരുതി ഹോണ്ട ടൂ വീലേഴ്സ് വാറന്റിയും സൗജന്യ വാഹന സര്‍വീസും ജൂലൈ 31വരെ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ ഒന്ന്, മെയ് 31 എന്നിങ്ങനെ തീയതികളില്‍ സൗജന്യ സര്‍വീസ്, വാറന്റി അവസാനിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ബാധകമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button