തിരുവനന്തപുരം: നാളെ മുതൽ വാട്ട്‌സ് ആപ്പ് കോളുകൾ സർക്കാർ റെക്കോർഡ് ചെയ്യും. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. പണ്ടു മുതലേ തന്നെ പ്രചരിക്കുന്ന സന്ദേശമാണെങ്കിലും പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായതോടെയാണ് വീണ്ടും ഈ സന്ദേശം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ഈ സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം.
ഇത് പൂർണ്ണമായും വ്യാജസന്ദേശമാണെന്ന് കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്ക് ടീം പിഐബി ഫാക്ട് ചെക്കിന്റെ ട്വിറ്റർ പേജിലും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഐടി നിയമങ്ങളിൽ ഒരിടത്തും തന്നെ സമൂഹ മാദ്ധ്യമ സേവനങ്ങളെ സർക്കാരിന് സമ്പൂർണമായി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെടുന്നില്ല.
കോടിക്കണക്കിന് സന്ദേശ കൈമാറ്റങ്ങൾ നടക്കുന്ന സാമൂഹിക മാദ്ധ്യമങ്ങളിൽ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് സമ്പൂർണമായി ഭംഗം വരുന്ന രീതിയിലുള്ള ഇടപെടൽ ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാനിടയില്ല എന്ന യാഥാർത്ഥ്യം മറന്നു കൊണ്ടാണ് നമ്മളിൽ പലരും ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ പലരും ഈ സന്ദേശങ്ങൾ വീണ്ടും വീണ്ടു ചെയ്യുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നതിന് മുൻപ് വിവേകത്തോടെ അൽപം ചിന്തിച്ചാൽ വ്യാജ സന്ദേശങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒഴിവാക്കാം.
Read Also: സംസ്ഥാനങ്ങൾക്കുള്ള റെംഡെസിവിർ മരുന്നിന്റെ വിഹിതം നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം
https://www.facebook.com/keralapolice/posts/3920424151386378
Post Your Comments