ഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി സിവിൽ ഏവിയേഷൻ വകുപ്പ്. നിലവിലെ യാത്രാ നിരക്കിൽ നിന്നും 13 മുതൽ 16 ശതമാനം വരെയാണ് വർധനയെന്നും, പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരുമെന്നും സിവിൽ ഏവിയേഷൻ വകുപ്പ് വ്യക്തമാക്കി.
നിരക്ക് വർധനയുടെ ഡൽഹി-തിരുവനന്തപുരം വിമാനയാത്രയ്ക്ക് കുറഞ്ഞ നിരക്ക് 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയരും. ഡൽഹിയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് വിമാന യാത്ര ടിക്കറ്റിലെ കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായും വർധിക്കും.
തിരുവനന്തപുരം-മുംബൈ, കൊച്ചി- പൂനെ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയാണ്, ഉയര്‍ന്ന ചാര്‍ജ് 13,000 രൂപയുമാകും. കൊച്ചി–ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപയുമായി ഉയരും.
ബംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബംഗളൂരു, തിരുവനന്തപുരം– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3300 രൂപയും ഉയര്‍ന്ന ചാര്‍ജ് 9800 രൂപയുമാകും. ബംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബംഗളൂരു, തിരുവനന്തപുരം– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3300 രൂപയാണ്, ഉയര്‍ന്ന ചാര്‍ജ് 9800 രൂപയുമായി വർധിക്കും.
Post Your Comments