KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4198 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1544 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3148 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 16635 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 62 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറയണം, ചിലപ്പോ തെറിവിളിയും അടിയും ഇടിയും ഒക്കെ സംഭവിക്കും; ദിയ സന പറയുന്നു

തിരുവനന്തപുരം സിറ്റിയിൽ 396 കേസുകൾ രജിസ്റ്റർ ചെയ്തു. 27 പേരാണ് അറസ്റ്റിലായത്. 91 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 307 കേസുകൾ രജിസ്റ്റർ ചെയ്യുകയും 177 പേർ അറസ്റ്റിലാകുകയും 574 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,265 കേസുകളും കൊല്ലം സിറ്റിയിൽ 551 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 396, 27, 91
തിരുവനന്തപുരം റൂറൽ – 307, 177, 574
കൊല്ലം സിറ്റി – 551, 61, 40
കൊല്ലം റൂറൽ – 1265, 74, 214
പത്തനംതിട്ട – 88, 81, 34
ആലപ്പുഴ- 61, 31, 524
കോട്ടയം – 243, 208, 186
ഇടുക്കി – 139, 36, 35
എറണാകുളം സിറ്റി – 180, 99, 104
എറണാകുളം റൂറൽ – 250, 56, 502

Read Also: കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഡ്രഗ്‌സ് ഇൻസ്‌പെക്ടർക്ക് ചുമതല; സ്‌ക്വാഡുകൾക്ക് രൂപം നൽകാൻ നിർദ്ദേശം

തൃശൂർ സിറ്റി – 204, 214, 166
തൃശൂർ റൂറൽ – 44, 55, 221
പാലക്കാട് – 163, 175, 82
മലപ്പുറം – 51, 52, 14
കോഴിക്കോട് സിറ്റി – 26, 0, 22
കോഴിക്കോട് റൂറൽ – 63, 87, 14
വയനാട് – 46, 0, 18
കണ്ണൂർ സിറ്റി – 97, 97, 116
കണ്ണൂർ റൂറൽ – 11, 0, 1
കാസർകോട്- 13, 14, 190

Read Also: ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ്: അപകടകരമായ ഫംഗസ് ബാധയുമായി ബന്ധപ്പെട്ട ചില അബദ്ധ ധാരണകൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button