
പരിക്ക് മാറിയെത്തിയ കാന്റെയും മെൻഡിയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് ചെൽസി നിരയിൽ ഇറങ്ങും. ചെൽസി പരിശീലകൻ തോമസ് ടൂഹൽ തന്നെയാണ് ഇരു താരങ്ങളും പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ വിവരം അറിയിച്ചത്. ഈ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് കാന്റെയും മെൻഡിയും.
ഇരുവരും പരിക്ക് മാറിയെത്തുന്നത് കരുത്തരായ സിറ്റിയെ നേരിടാനിറങ്ങുന്ന ചെൽസിക്ക് ആശ്വാസം നൽകും. ആസ്റ്റൺ വില്ലക്കെതിരായ ചെൽസിയുടെ അവസാന പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ഗോൾ കീപ്പർ മെൻഡിക്ക് പരിക്കേറ്റത്. തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ മെൻഡിക്ക് പകരം കെപയാണ് ചെൽസി വല കാത്തത്. അതേസമയം, ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് കാന്റെയ്ക്ക് പരിക്കേറ്റത്.
Post Your Comments