COVID 19USALatest NewsIndiaNewsInternational

രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം; കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് മരണക്കണക്കുകള്‍ ശേഖരിക്കാന്‍ ശക്തമായ സംവിധാനമാണ് നിലവിലുള്ളതെന്നും, പ്രശസ്തമായ മാധ്യമം ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ തലവൻ ഡോ. വി.കെ പോള്‍ വ്യക്തമാക്കി. രാജ്യത്ത് മരണക്കണക്കുകള്‍ ശേഖരിക്കാന്‍ ശക്തമായ സംവിധാനമാണ് നിലവിലുള്ളതെന്നും, പ്രശസ്തമായ മാധ്യമം ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മൂന്ന് ലക്ഷത്തെക്കാള്‍ അധികമാണെന്നും, 42 ലക്ഷം വരെ മരണങ്ങള്‍ രാജ്യത്ത് നടത്തിട്ടുണ്ടാകാമെന്നും ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കുറച്ചുകാട്ടുന്ന തരത്തിലുള്ളതാണ് ഔദ്യോഗിക കണക്കുകളെന്നും ലേഖനത്തിൽ പറയുന്നു.

അതേസമയം, കോവിഡ് ബാധിച്ചവരുടെ എണ്ണം പരിശോധനയില്‍ പോസിറ്റീവ് ആയവരെക്കാള്‍ വളരെ കൂടുതലാവാം എന്ന് ഡോ. വി.കെ പോള്‍ വ്യക്തമാക്കി. എന്നാല്‍ മരണങ്ങളുടെ കാര്യം അങ്ങനെയല്ലെന്നും, മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനങ്ങളോ വൈകിയിട്ടുണ്ടെങ്കിൽ അത് ബോധപൂര്‍വം സംഭവിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button