ഹെൽസിങ്കി: പ്രഭാതഭക്ഷണത്തിന്റെ പേരിൽ ഫിൻലന്റ് പ്രധാനമന്ത്രി സന്ന മാരിൻ അധികതുക കൈപ്പറ്റിയെന്ന് ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. ഔദ്യോഗിക വസതിയിൽ താമസിക്കുന്ന പ്രധാനമന്ത്രി കുടുംബാംഗങ്ങളുടെ പ്രഭാത ഭക്ഷണത്തിന്റെ പേരിൽ പ്രതിമാസം 300 യൂറോ കൈപ്പറ്റുന്നുവെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
Read Also: കേരളത്തിന്റെ ലക്ഷദ്വീപ് പ്രമേയം; ഒരു വരി കൂടി ചേർക്കണമെന്ന് ഡോ ഭാർഗവ റാം
പ്രധാനമന്ത്രിയുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ ഈ ആനുകൂല്യം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ മുൻഗാമികളും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്നും സന്നാ മാരിൻ വിശദീകരിക്കുന്നു.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണം ഉയർന്നതോടെ ആനുകൂല്യം കൈപ്പറ്റുന്നത് നിർത്തിയെന്നും സന്നാ മാരിൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ തീരുമാനങ്ങളെക്കുറിച്ചാവും അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യങ്ങളെ അന്വേഷണം ബാധിക്കില്ലെന്നും പോലീസ് അറിയിച്ചു.
Read Also: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങളറിയാം
Post Your Comments