Latest NewsKeralaNews

ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവ തുറക്കുന്നതിന് അനുമതി നൽകി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ കടകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: മുങ്ങിത്താഴുന്ന ഭര്‍ത്താവിനേയും മക്കളെയും രക്ഷിക്കാന്‍ ശ്രമം, യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

നാളെ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല. സംസ്ഥാനത്തെ മറ്റ് പതിമൂന്ന് ജില്ലകളിലും ഈ കടകൾ തുറക്കാൻ അനുമതിയുണ്ട്.

ഇന്ന് സംസ്ഥാനത്ത് 22,318 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 194 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 16.4 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,270 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 164 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,885 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Read Also: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button