
പള്ളുരുത്തി: വാടകയ്ക്കെടുത്ത സ്‌കൂട്ടറുമായി മുങ്ങിയ യുവതിയും യുവാവും പൊലീസ് വലയിലായി. റെന്റ് എ ബൈക്ക് സ്ഥാപനത്തില്‍നിന്ന് വാടകയ്‌ക്കെടുത്ത സ്‌കൂട്ടറുമായാണ് യുവതിയും സുഹൃത്തും മുങ്ങിയത്. ഇരുവരും തൃശൂരില്‍ നിന്നാണ് പോലീസിന്റെ പിടിയിലായത്. തൃശൂര്‍ കുണ്ടുകാട് വെറ്റിലപ്പാറ പിണ്ടിയേടത്ത് പി.എസ്. ശ്രുതി (29), തൃശൂര്‍ വെളുത്തൂര്‍ കാട്ടിപ്പറമ്പ് കെ.എസ്. ശ്രീജിത്ത് (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി 24 ന് ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഇന്ത്യ ഫോര്‍ട്ട് റെന്റ് എ ബൈക്ക് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇരുവരും സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്തത്. തുടര്‍ന്ന് സ്‌കൂട്ടറുമായി പ്രതികള്‍ മുങ്ങുകയായിരുന്നു. സ്ഥാപന ഉടമയായ പയസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
പ്രതികള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments