കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതി അനുപാതം ഹൈക്കോടതി റദ്ദാക്കി. 80:20 എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍ മുന്നോട്ട് പോയിരുന്നത്. ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണമെന്നും ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് കോടതിയുടെ നിലപാട്.
2015ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദ് ചെയ്തത്. നിലവില്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ ഇത് 60:40 എന്ന അനുപാതത്തിലേക്ക് വരും. ഏറെക്കാലമായി ക്രൈസ്തവ സഭകള്‍ 80:20 എന്ന അനുപാതത്തിനെതിരെ രംഗത്തുണ്ടായിരുന്നു.
Post Your Comments