ന്യൂഡല്‍ഹി: ഇന്ത്യയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റെന്ന് റിപ്പോർട്ട്. കഴിഞ്ഞ 1970 മുതല്‍ 2019 വരെയുള്ള 50 വര്‍ഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റെന്ന് പഠനം. 1970-1980 കാലത്ത് മാത്രം ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇരുപതിനായിരത്തിലധികം പേരാണു മരിച്ചത്. എന്നാൽ ഈ മാസംതന്നെ രണ്ടു ചുഴലിക്കാറ്റുകളാണു രാജ്യത്തിന്റെ പടിഞ്ഞാറും കിഴക്കുമുണ്ടായത്. പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ടൗട്ടേ ചുഴലിക്കാറ്റില്‍ അന്‍പതോളം പേര് മരിച്ചു. ചുഴലിക്കാറ്റിൽ കോടികളുടെ നാശനഷ്ടമുണ്ടായതായും പഠനറിപ്പോർട്ട് പറയുന്നു. കിഴക്കന്‍ മേഖലയിലുണ്ടായ യാസ് ചുഴലിക്കാറ്റില്‍ മരണം കുറവാണെങ്കിലും വ്യാപക നാശമുണ്ടായി.
Read Also: വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ!; അജു വര്‍ഗീസ്
അതേസമയം 2010-2019വരെയുള്ള വർഷങ്ങളിൽ മരണനിരക്കില്‍ 88 ശതമാനം കുറവുണ്ടായി. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായതോടെയാണു ചുഴലിക്കാറ്റ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുജ്ഞജയ് മഹാപാത്ര പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നു 40,000 പേര്‍ക്കാണു ജീവനഹാനി ഉണ്ടായതെന്ന് തീവ്ര കാലാവസ്ഥയെക്കുറിച്ചുള്ള പഠനത്തില്‍ വ്യക്തമാക്കുന്നു. മുന്‍പ് വന്‍ ചുഴലിക്കാറ്റുമൂലം മരണം സംഭവിക്കുമായിരുന്നു. നിലവിൽ മരങ്ങള്‍ കടപുഴകിയും വീടു തകര്‍ന്നുമാണ് മരണമുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments