ഡൽഹി: കോവിഡ് രോഗികളിൽ പകുതിയിലധികം പേരുടെയും മരണത്തിന് കാരണം ഫംഗസ് അണുബാധയും ദ്വിതീയ ബാക്‌ടീരിയയും ബാധിച്ചാണ് ഐ.സി.എം.ആർ പഠനം. രോഗികളിൽ അണുബാധയുടെ ചികിത്സയ്ക്കിടെയോ അതിനുശേഷമോ ബാധിക്കുന്ന മറ്റൊന്നാണ് ദ്വിതീയ അണുബാധ. ഐ.സി.എം.ആർ പഠനത്തിനെടുത്ത 17,534 കോവിഡ് രോഗികളിൽ 3.6 ശതമാനം പേർക്ക് ദ്വിതീയ ബാക്‌ടീരിയ ഉണ്ടായിരുന്നതായും, ഇതിൽ പകുതിയിലധികം പേർക്കും ജീവൻ നഷ്‌ടമായതായും പഠനത്തിൽ പറയുന്നു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്ക് ദീർഘകാലം ആശുപത്രി വാസം വേണ്ടി വരുമെന്നും പഠനത്തിന് നേതൃത്വം മുതിർന്ന ശാസ്ത്രജ്ഞർ വ്യക്തമാക്കി.
അത്യാസന്ന നിലയിലായ രോഗികൾക്ക് ശക്തമായ ആന്‍റിബയോട്ടിക്കുകൾ ഈ ഘട്ടത്തില്‍ ആവശ്യമാണെന്നും ഇവയുടെ അമിത ഉപയോഗം രോഗിയുടെ ആരോഗ്യനില വഷളാക്കാൻ സാദ്ധ്യതയുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. കോവിഡ് രോഗം ബാധിച്ച പകുതിയിലധം ആളുകൾക്കും കോവിഡ് ബാധയ്ക്ക് ശേഷം മാരക രോഗങ്ങൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.
അന്തരീക്ഷത്തിൽ നിന്നും അണുബാധ ഉണ്ടാകാതിരിക്കാൻ കോവിഡ് ബാധിച്ച് ഏറെകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സാധാരണ ആന്‍റിബയോട്ടിക്കുകളേക്കൊൾ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇത് മൂലം ബ്ലാക്ക് ഫംഗസ് ഉൾപ്പടെയുളള രോഗങ്ങൾ പിടിപ്പെടുന്നതിനും കാരണമാകുന്നു.
ബാക്‌ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്നും, രോഗപ്രതിരോധശേഷി കാരണം ഇത് ശരീരത്തെ കൂടുതൽ ബാധിക്കാറില്ലെന്നും ഐ.സി.എം.ആറിലെ ശാസ്‌ത്രജ്ഞർ പറയുന്നു. അതേസമയം, സ്റ്റിറോയ്‌ഡുകളുടേയും, മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും, ഇതുമൂലം കോവിഡാനന്തര രോഗം പിടിപെടുകയും ചെയ്യുന്നതായാണ് ഐ.സി.എം.ആറിന്റെ പഠനത്തിൽ പറയുന്നത്.
Post Your Comments