Latest NewsIndiaNewsCrime

ഭാര്യയ്ക്ക് തന്നേക്കാള്‍ സൗന്ദര്യം; ഭർത്താവ് യുവതിയെ തലയ്ക്കടിച്ചു കൊന്നു

പുതുച്ചേരി : തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ സംശയത്തിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണ് ഇന്നലെയാണ് സംഭവം നടന്നത്. പ്രദേശത്തെ പാല്‍ വില്‍പനക്കാരനാണ് ബാബുരാജ് ആണ് ഭാര്യ രതികലയെ കൊലപ്പെടുത്തിയത്.

സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു. ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണ്  രതികല പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു.

Read Also  :  അന്ന് അദ്ധ്യാപകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെന്നു കണ്ടെത്തി ആദ്യസംഘം; രക്തക്കറയിൽ വിശ്വാസവുമായി രണ്ടാമത്തെ സംഘം

തുടർന്ന് ഇരുവരും ഇക്കാര്യം സംസാരിച്ച് വീണ്ടും വഴക്കായി. തര്‍ക്കം ഒടുവില്‍ ആക്രമണത്തിലെത്തി. ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തുകയിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ അറസ്റ്റ് ചെയ്തു. പൊലീസിനു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തിലാണ് ക്രൂരകൊലയുടെ കാരണം പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button