തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗാര്‍ഡ് ഓഫ് ഓണ്‍ര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്‌പീക്കര്‍ എം ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്‌ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനുശേഷമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായ ശേഷമുളള മൂന്നാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്.പിണറായി സർക്കാരിന്റേത് അസാധാരണ ജനവിധിയെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. updating..
Post Your Comments