ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഫലം കാണുന്നില്ലെന്ന് വ്യക്തമായതോടെ കൂടുതല്‍ തന്ത്രങ്ങളുമായി പ്രതിഷേധക്കാര്‍. നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെങ്കില്‍ ബിജെപിയെ മുട്ടുകുത്തിക്കണമെന്നാണ് പ്രതിഷേധ സംഘടനകളുടെ വിലയിരുത്തല്‍. ഇതോടെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം മറനീക്കി പുറത്തുവരികയാണ്.
Also Read: കോര്‍പ്പറേറ്റ് വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണവുമായി നടന്‍ സിദ്ധാര്‍ത്ഥ്
ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ബിജെപിയുടെ സ്വാധീനം നഷ്ടപ്പെടുത്തിയാല്‍ മാത്രമേ പ്രതിഷേധം ഫലം കാണുകയുള്ളൂ എന്നാണ് ചില സംഘടനകളുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്കെതിരെ പ്രചാരണം നടത്താനാണ് പ്രതിഷേധക്കാരുടെ നീക്കം. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ പ്രതിഷേധം തുടരുമെന്നാണ് രാകേഷ് ടികായത് അടുത്തിടെ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വികളിലൂടെ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു പാഠം പഠിപ്പിക്കാന്‍ കഴിയൂ എന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നാന്‍ മൊല്ല പറഞ്ഞു. സര്‍ക്കാരിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രതിഷേധം ഉണ്ടാകാന്‍ പോകുന്നു എന്ന സൂചനയാണ് സംയുക്ത കിസാന്‍ മോര്‍ച്ച അധ്യക്ഷന്‍ ഗുര്‍നം സിംഗ് ചണ്ടൂനിയും നല്‍കുന്നത്.
Post Your Comments