വാഷിംഗ്ടണ്‍: ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരി മനുഷ്യനിര്‍മ്മിതമെന്ന് ഫേസ്ബുക്ക്. വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ഈ വിവരം ആപ്ലിക്കേഷനില്‍ നിന്ന് നീക്കം ചെയ്യില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. നേരത്തെ, കോവിഡുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.
കോവിഡിന്റെ മാറി വരുന്ന വകഭേദങ്ങള്‍ക്കെതിരെ ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു. കോവിഡ് വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന ഫേസ്ബുക്കിന്റെ നിലപാട് ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചൈനയെ പ്രതിക്കൂട്ടിലാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
കോവിഡിന്റെ ഉത്ഭവത്തില്‍ വുഹാന്‍ ലാബിന്റെ സാധ്യതയടക്കം അന്വേഷണത്തിന് വിധേയമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വുഹാനിലല്ല അന്വേഷണം നടത്തേണ്ടതെന്നും അമേരിക്കയിലെ ലാബുകളിലാണ് അന്വേഷണം വേണ്ടതെന്നുമായിരുന്നു ചൈനയുടെ പ്രതികരണം.
Post Your Comments