Latest NewsKeralaNews

പ്രവാസികളുടെ കോവിഡ് വാക്‌സിനേഷൻ; പ്രത്യേക പരിഗണന നൽകാൻ സർക്കാർ; ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: ജോലിക്കായോ പഠന ആവശ്യങ്ങൾക്കായോ വിദേശത്ത് പോകുന്നവർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകാൻ പ്രത്യേക പരിഗണന നൽകും.വിദേശ രാജ്യങ്ങളിൽ അംഗീകാരമുള്ള കൊവിഷീൽഡ് വാക്‌സിൻ തന്നെപ്രവാസികൾക്ക് നൽകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

Read Also: കോവിഡ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ ബിജെപി നേതാവിന് നേരെ ആക്രമണം

പ്രവാസികൾക്ക് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനും തീരുമാനമായി. ആദ്യ ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ച് കഴിഞ്ഞ് നാല് മുതൽ ആറ് ആഴ്ച വരെ കഴിഞ്ഞവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അവധിക്കും മറ്റും നാട്ടിലെത്തി തിരികെ പോകേണ്ടി വരുന്ന പ്രവാസികൾക്ക് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്‌സിനായിരിക്കും പ്രവാസികൾക്കും വിദേശത്ത് പഠന ആവശ്യങ്ങൾക്ക് പോകുന്നവർക്കും വിതരണം ചെയ്യുക. പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ പ്രത്യേക കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ഇവർക്ക് നൽകും. ജില്ലാ മെഡിക്കൽ ഓഫീസർമാർക്കായിരിക്കും ഇതിന്റെ ചുമതല. പ്രത്യേക ആനുകൂല്യങ്ങൾക്കായി വിദേശത്ത് തൊഴിൽ ചെയ്യുന്നതിന്റെയും വിസ, അഡ്മിഷൻ രേഖകളും ഹാജരാക്കണമെന്നാണ് നിർദ്ദേശം.

Read Also: കോവിഡിനെതിരെ മറുമരുന്നെന്ന് അവകാശവാദം; പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ; വൻ തുക പിഴ വിധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button