തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ കേരളം പ്രമേയം പാസാക്കാൻ ഒരുങ്ങുന്ന വിഷയത്തിൽ പ്രതികരണവുമായി ഡോ ഭാർഗവ റാം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററിനെ പുറത്താക്കാൻ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കുന്ന പ്രമേയത്തിൽ ഒരു വരി ചേർക്കുവാൻ കൂടി ‘കനിവു’ണ്ടാകണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്.
2010 ൽ ലക്ഷദ്വീപിൽ എത്തിക്കപ്പെട്ട, എന്നാൽ ചില സമാധാനപ്രിയരുടെ എതിർപ്പ് കൊണ്ടുമാത്രം ഈ നിമിഷം വരെയും സ്ഥാപിക്കാൻ കഴിയാത്ത രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അർദ്ധകായപ്രതിമ 2010 ൽ നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് തന്നെ സ്ഥാപിക്കുവാൻ നടപടിയുണ്ടാകണം – എന്നൊരു വരി കൂടി പ്രമേയത്തിൽ ചേർക്കുമാറാകണമെന്നാണ് ഭാർഗവ റാം പറയുന്നത്. ജനാധിപത്യത്തിന്റെ കാവലാളായി അഭിമാനം കൊള്ളുന്ന കേരള നിയമസഭ യിലെ ‘ബഹുമാനപ്പെട്ട’ സാമാജികർ ഇതു ചെയ്യുമെന്നു തന്നെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Read Also: ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ; ഉത്തരവ് പുറത്തിറങ്ങി
https://www.facebook.com/dr.bhargavaram/posts/3259019230991840
Post Your Comments