ലക്നൗ ; കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ് രാജ്യം. എന്നാൽ കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യൻ സുവിശേഷകൻ . പ്രയാഗ് രാജിലെ നൈനി സാം ഹിഗ്ഗിൻബോട്ടം അഗ്രികൾച്ചർ, ടെക്നോളജി ആൻഡ് സയൻസസ് വൈസ് ചാൻസലറും, ക്രിസ്ത്യൻ സുവിശേഷകനുമായ പ്രൊഫ. രാജേന്ദ്ര ബിഹാരി ലാലാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയുമായി എത്തിയത്.
read also: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ കുറുക്കുവഴി ഉപദേശിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റ്; വിവാദത്തിൽ
കൊറോണ വൈറസിന്റെ “ദുരാത്മാവ്” യേശുക്രിസ്തുവിന്റെ നാമത്തിൽ മാത്രമേ നശിക്കുകയുള്ളൂവെന്നാണ് ബിഹാരി ലാൽ പറയുന്നത്. ‘ കൊറോണയുടെ അധികാരം ഞങ്ങൾ ഇല്ലാതാക്കുന്നു. നിങ്ങൾ എവിടെനിന്നായാലും യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അവിടേക്ക് അയയ്ക്കുന്നു. ഇന്നുമുതൽ ഈ നിമിഷം വരെ, ഈ സമയം മുതൽ, ഈ പൈശാചിക ശക്തി രാജ്യം വിടണം, ” ഇത്തരത്തിലാണ് സുവിശേഷകന്റെ വാക്കുകൾ. “യേശു ദർബാർ” എന്ന പരിപാടിയ്ക്കിടെ പറയുന്നത്.
ചികിത്സയിൽ കൂടിയല്ല മറിച്ച് പ്രാർത്ഥനയിലൂടെ രോഗം മാറ്റുമെന്ന ധാരണ പരത്താനാണ് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികൂടിയായ രാജേന്ദ്ര ബിഹാരി ലാൽ ശ്രമിക്കുന്നത്.
Post Your Comments