മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണവുമായി നടന്‍ സിദ്ധാര്‍ത്ഥ്. കോര്‍പ്പറേറ്റ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് സിദ്ധാര്‍ത്ഥ് വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് വാക്‌സിനേഷന് അനുമതി നല്‍കുന്നില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
‘എപ്പോഴാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ തൊഴിലാളികളെ മാസ് വാക്‌സിനേറ്റ് ചെയ്യാന്‍ കഴിയുക? നിലവില്‍ കോര്‍പ്പറേറ്റ് വാക്‌സിനേഷന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ഉത്തരവാദിത്വം നല്‍കണം. അവരുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാനായാല്‍ വാക്‌സിനേഷന്റെ വേഗം കൂട്ടാന്‍ സാധിക്കും’. സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ വാക്‌സിനേഷനുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരായ സിദ്ധാര്‍ത്ഥിന്റെ ആരോപണം. കോര്‍പ്പറേറ്റ് വാക്‌സിനേഷന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ആശുപത്രികളുമായി സഹകരിച്ചാണ് കോര്‍പ്പറേറ്റുകള്‍ വാക്‌സിനേഷന്‍ നടത്തുന്നത്. സ്വന്തമായി ആശുപത്രി ഉള്ള കോര്‍പ്പറേറ്റുകള്‍ ഈ ആശുപത്രികളിലൂടെയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. 13 ലക്ഷം തൊഴിലാളികളെ വാക്‌സിനേറ്റ് ചെയ്യാനുള്ള രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വാക്‌സിനേഷന്‍ ക്യാമ്പിനാണ് റിലയന്‍സ് തയ്യാറെടുക്കുത്. ഇതുവരെ മൂന്നര ലക്ഷത്തോളം തൊഴിലാളികള്‍ക്ക് കമ്പനി വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
Post Your Comments