Latest NewsKeralaIndia

‘ജീവൻ പണയപ്പെടുത്തി രാജ്യത്തെ സേവിക്കുന്ന കോവിഡ് മുന്നണിപ്പോരാളികളോട് കേന്ദ്രത്തിന്റെ മാതൃകാപരമായ സമീപനം’

കോവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ന്യൂഡൽഹി: ജീവൻ പണയപ്പെടുത്തി രാജ്യത്തെ സേവിക്കുന്ന കോവിഡ് മുന്നണിപ്പോരാളികളോടും അവരുടെ കുടുംബത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നരേന്ദ്രമോദി സർക്കാർ മാതൃകാപരമായ സമീപനമാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് വി മുരളീധരൻ. ഇപ്പോൾ മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് നൽകുന്ന സഹായവും ഇതിൽ ഉൾപ്പെടുന്നതാണെന്നും കേരളത്തിലെ നിരവധി മാധ്യമപ്രവർത്തകർക്ക് ഇത് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജീവൻ പണയപ്പെടുത്തി രാജ്യത്തെ സേവിക്കുന്ന കോവിഡ് മുന്നണിപ്പോരാളികളോടും അവരുടെ കുടുംബത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നരേന്ദ്രമോദി സർക്കാർ മാതൃകാപരമായ സമീപനമാണ് എന്നും സ്വീകരിച്ചിട്ടുള്ളത്….. ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയത് ഈ കരുതലിൻ്റെ ഭാഗമായി ആയിരുന്നു….. ഇപ്പോഴിതാ മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്കും കേന്ദ്രസർക്കാരിൻ്റെ കൈത്താങ്ങ്….
കോവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്…..

ഇതിനോടകം 67 കുടുംബങ്ങൾക്കുള്ള ധനസഹായം അനുവദിച്ചു കഴിഞ്ഞു….
ബാക്കി അപേക്ഷകളിൽ ഉടൻ തീരുമാനമുണ്ടാകും….
വാർത്താവിനിമയ മന്ത്രാലയത്തിൻ്റെ മാധ്യമപ്രവർത്തക ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനസഹായം നൽകുന്നത്….
ഓരോ ആഴ്ചയും അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കും…
കേരളത്തിലടക്കം മഹാമാരിക്ക് കീഴടങ്ങിയ മാധ്യമ സുഹൃത്തുക്കളുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ നടപടി…
രാജ്യത്താകെ ഏതാണ്ട് 165 മാധ്യമപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചു എന്നാണ് കണക്ക്…

സർക്കാർ വിരുദ്ധ വാർത്തകളും വ്യാജ വാർത്തകളും ഏറെയുണ്ടെങ്കിലും നല്ല ശതമാനം മാധ്യമപ്രവർത്തകരും വസ്തുതകൾ ജനങ്ങളിലേക്കെത്തിക്കുക വഴി കോവിഡ് പോരാട്ടത്തിൽ പങ്കാളികളാണ്…..
അവരോടും അവരുടെ കുടുംബങ്ങളോടുമുള്ള ഉത്തരവാദിത്തമാണ് കേന്ദ്രസർക്കാർ നിറവേറ്റുന്നത്……

shortlink

Related Articles

Post Your Comments

Related Articles


Back to top button