മുംബൈ : പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ വി.എ. ദില്‍ഷാദ് (53) കോവിഡ് ബാധിച്ചു മരിച്ചു. മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാമചന്ദ്രബാബുവിെന്റ അസിസ് റ്റന്റായാണ് ദിൽഷാദ് സിനിമയിലെത്തുന്നത്. ഇരിക്കൂ എം.ഡി അകത്തുണ്ട്, ആധാരം, വെങ്കലം , സൂര്യ ഗായത്രി, സല്ലാപം, ദേവരാഗം തുടങ്ങിയ മലയാള സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബോളിവുഡിലെത്തുന്നത്.
Read Also : ഒളിമ്പിക്സ് നടത്തിയാൽ അത് വലിയ ദുരന്തമായി കലാശിക്കും ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
ടാര്സന് ദ വണ്ടര്‍ കാര്‍, എത്രാസ്, 36 ചിനാ ടൗണ്‍, നഖാബ്, റേസ്, റേസ് ടു, പ്ലയേഴ്സ് തുടങ്ങിയ സിനിമകളില്‍ ഛായാഗ്രാഹകന്‍ രവി യാദവിനൊപ്പം ഓപറേറ്റിങ് കാമറാമാനായ ശേഷമാണ് ‘ദ വെയിറ്റിങ് റൂം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായത്.
‘ദ ബ്ലാക്ക് റഷ്യന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി. ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി സിനിമകളിലും സാന്നിധ്യമറിയിച്ചു. അബ്ബാസ് മസ്താെന്റ കപില്‍ ശര്‍മ നായകനായ ‘കിസ് കിസ്കൊ പ്യാര് കരു’, ‘മെഷീന്’ എന്നീ സിനിമകള്‍ക്ക് ശേഷം പുതിയ ചിത്രത്തിെന്റ ഒരുക്കത്തിലായിരുന്നു.
ചങ്ങനാശേരി സ്വദേശി ബബിതയാണ് ഭാര്യ. അമന് ദില്‍ഷാദ് മകനാണ്.
Post Your Comments