വാഷിങ്ടണ്‍ : കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ യു.എസ്.എ, വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തിയിരിക്കണമെന്ന് യു.എസ്.പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കന്‍ ഇന്റലിജെന്‍സിന് നിര്‍ദ്ദേശം നല്‍കി. ലോകത്ത് ആദ്യമായി കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ്. ചൈനീസ് വൈറോളജി ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതാണെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നുവെങ്കിലും അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ ബൈഡന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനീസ് ലാബുകളില്‍നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കൊറോണ വൈറസ് എന്നും അതല്ല, വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുവച്ച മൃഗങ്ങളില്‍ നിന്നുമാണ് വൈറസ് പടര്‍ന്നതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ വൈറസിന്റെ യഥാര്‍ത്ഥ ഉത്ഭവം ഏതെന്ന് തിരിച്ചറിയുന്നതിനായാണ് യു.എസ് അന്വേഷണ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത്.
Post Your Comments