KeralaLatest NewsNews

വാഹനത്തിൽ നിന്ന്​ തെറിച്ചുവീണ്​ പ്രതിശ്രുത വരന് ദാരുണാന്ത്യം

ഗുഡല്ലൂർ: വാഹനത്തിൽ നിന്ന്​ തെറിച്ചുവീണ്​ പ്രതിശ്രുത വരന് ദാരുണാന്ത്യം. ഗുഡല്ലൂർ നെല്ലാക്കോട്ടയിൽ പാട്ടവയൽ വീട്ടിപടിയിൽ പരേതനായ രായീന്‍റെ മകൻ സ്വാലിഹ് (34) ആണ് അപകടത്തിൽ മരിച്ചത്.

ബിതർക്കാട് ഇന്ത്കോ ടീ ഫാക്ടറി തൊഴിലാളിയാണ്. ഫാക്ടറിയിൽ നിന്ന് തേയില എടുക്കാൻ നെല്ലാകൊട്ട വിലങ്ങൂർ ഭാഗത്തേക്ക്‌ പോയതായിരുന്നു. പിക്കപ്പിലെ തേയില ചാക്കുകൾക്ക് മുകളിൽ ഇരുന്ന സ്വാലിഹ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു ഉണ്ടായത്. തലയ്ക്കു സാരമായി പരിക്കേറ്റിരുന്നു.മൃതദേഹം ഗുഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം 20നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്​. എന്നാൽ അതേസമയം ലോക്​ഡൗൺ ആയതിനാൽ 30 ലേക്ക്​ മാറ്റിയിരുന്നു. മാതാവ്:സഫിയ. സഹോദരങ്ങൾ :ഹനീഫ, സഫൂറ, നൗഷാദ് (എസ് വൈ എസ് വൈസ് യൂണിറ്റ് പ്രസിഡന്‍റ )നദീറ, ആബിദ്​, നുസൈഭ, സുമയ്യ, ലൈല.

shortlink

Related Articles

Post Your Comments

Related Articles


Back to top button