തിരുവനന്തപുരം: പൂന്തുറയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തിയിരിക്കുന്നു. കാണാതായ പൂന്തുറ സ്വദേശി ജോസഫ് വർഗീസിന്റെ മൃതദേഹമാണ് പൂവാറിൽ നിന്ന് കണ്ടെത്തുകയുണ്ടായത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നിരിക്കുന്നു. പൂന്തുറ സ്വദേശി സ്റ്റെല്ലസിന്റെ മൃതദേഹം അടിമലത്തുറയിൽ നിന്ന് ഇന്നലെ കണ്ടെത്തുകയുണ്ടായി. കാണാതായ വിഴിഞ്ഞം സ്വദേശി സേവ്യറിന് വേണ്ടി തിരച്ചിൽ തീര സംരക്ഷണസേന ഊർജിതമാക്കിയിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ കടൽക്ഷോഭത്തിൽ മറിയുകയുണ്ടായത്. കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ തിരികെ കരക്കടുപ്പിക്കാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട 10 പേരിൽ ഏഴു പേരെ രക്ഷപ്പെടുത്തി.
Post Your Comments