കോഴിക്കോട്: കൊയിലാണ്ടിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുവങ്ങൂര്‍ റാഷിദ കോട്ടേജില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുള്‍ മനാഫ് (47) ആണ് അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്.
ലോറിയിടിച്ച് ബുള്ളറ്റില്‍ നിന്ന് തെറിച്ച് വീണ മനാഫിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു ഉണ്ടായത്. ഹെല്‍മെറ്റ് പൊട്ടിത്തെറിക്കുകയുണ്ടായി. ഇരുവാഹനങ്ങളും കോഴിക്കോട് ഭാഗത്തക്ക് പോവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുണ്ടായി. ലോറി കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments