ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങളിലേയ്ക്ക് കൂടുതല്‍ വാക്സിന് ഡോസുകള്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 11 ലക്ഷം ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുക. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Also Read: ബിജെപിയിൽ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവുമാണ് നെഹ്റുവെന്ന് ചെന്നിത്തല
ഇതുവരെ 22 കോടിയിലേറെ ഡോസ് വാക്സിനാണ് (22,16,11,940) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യമായി നല്‍കിയത്. ഇന്നു രാവിലെ 8 മണിവരെയുള്ള കണക്കുകള്‍ പ്രകാരം പാഴായിപ്പോയതുള്‍പ്പെടെ 20,17,59,768 ഡോസുകളാണ് ഉപയോഗിച്ചത്. നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ 1,84,90,522 ഡോസ് വാക്സിനാണുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയച്ചു.
സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ (സിഡിഎല്‍) അംഗീകാരത്തോടെ ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നത്. മെയ് 1നാണ് രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്.
Post Your Comments