പട്ന: ബീഹാറിൽ മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ സമസ്തിപുരിലാണ് സംഭവം. തുറസായ സ്ഥലത്ത് വെച്ചാണ് യുവതിയെ ആളുകൾ ഭീഷണിപ്പെടുത്തി കൊണ്ടുപോയത്. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന യുവതിയെ ഏഴു പേർ ചേർന്ന് ഭീഷണിപ്പെടുത്തി വിജനമായ സ്ഥലത്തെത്തി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിനു ശേഷം യുവതിയെ പൂർണനഗ്നയാക്കി തന്നെ സമീപത്തുള്ള പോസ്റ്റിൽ തൂക്കിയിട്ടു. ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിയാടുകയായിരുന്ന യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരേസമയം രണ്ടുപേരും യുവതി പീഡിപ്പിച്ചതായി ഡോക്ടർമാർ വിശദീകരിച്ചു. യുവതിയുടെ വീട്ടിൽ ഒരു വിവാഹ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ ഏഴ് തൊഴിലാളികളിൽ രണ്ട് പേരാണ് യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.
സംഭവത്തിൽ തൊഴിലാളികളായ 7 പേരെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾക്ക് സ്ഥലം വിടാനുള്ള സാഹചര്യം നാട്ടിൽ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം.
Post Your Comments