വട്ടവട : ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ഉള്ള മൂന്നുനിലകളുള്ള സാമൂഹ്യ കേന്ദ്രം കോവിഡ് സെന്ററാക്കി മാറ്റി സര്‍ക്കാരിന് വിട്ട് നല്‍കി സേവാഭാരതി. വട്ടവടയിൽ കോവിഡ്- 19 രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി.
Read Also : കോവിഡ് -19 വാക്സിനേഷന്‍ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ഇനി മുതൽ തേർഡ് പാർട്ടി ആപ്പുകൾ
കോവിലൂര്‍, പഴത്തോട്ടം, ചിലന്തിയാര്‍, കൊട്ടാക്കമ്പൂർ തുടങ്ങിയ സ്ഥലങ്ങളാണ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. തമിഴ്നാട് ശൈലിയില്‍ അടുത്തടുത്ത് വീടുകളും പൊതു ശുചിമുറികളുമുള്ളതിനാല്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ ഇത് വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് രോഗികളെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നത്.
കെട്ടിടത്തില്‍ നാല്‍പതോളം കിടക്കകള്‍ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ഇപ്പോള്‍ 20 ഓളം പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം മരുന്ന് എന്നിവ എത്തിക്കുന്നതിന് സേവാഭാരതിയുടെ സന്നദ്ധ വളണ്ടിയര്‍മാര്‍ സദാ കര്‍മ്മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്.
സേവാഭാരതി വട്ടവട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.കെ. ശിവ, സെക്രട്ടറി എസ്.കെ. വെങ്കിടേഷ്, കാര്‍ത്തിക്, അന്‍പഴകന്‍, ആര്‍എസ്‌എസ് ഖണ്ഡ് കാര്യവാഹ് ആര്‍. അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ കേന്ദ്രത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് വരുന്നത്.
Post Your Comments