തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. ഇത്തവണ രണ്ട് തലങ്ങളിലായാണ് പ്രവേശനോത്സവം നടക്കുക. സംസ്ഥാനതല ഉദ്ഘാടനാം നടക്കുന്ന തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യഭ്യാസ മന്ത്രി എന്നിവർ പങ്കെടുക്കും.
വിക്ടേഴ്സ് ചാനൽ വഴി മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കുമെന്നും, തുടക്കത്തിൽ ഡിജിറ്റൽ ക്ലാസും തുടർന്ന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരസ്പരം കാണാവുന്നതരത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി. തുടക്കത്തിൽ മുൻ വർഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി റിവിഷൻ ക്ലാസുകൾ സംഘടിപ്പിക്കും.
മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും, എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി മൂല്യ നിർണയം ജൂൺ ഏഴ് മുതൽ 25 വരെയും, ഹയർസെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടക്കും. ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ മൂല്യ നിർണയം ജൂൺ 1 മുതൽ 19 വരെയും നടക്കും. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തിലെത്തിയതായും പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്തിന്‍റെ 70 ശതമാനം വിതരണം പൂർത്തിയായതായും മന്ത്രി അറിയിച്ചു.
Post Your Comments