KeralaLatest NewsNews

അതിർത്തി പ്രദേശങ്ങൾ അവികിസിതമായി തുടരണമെന്ന കോൺഗ്രസ് നയത്തിന്റെ ഇരയാണ് ലക്ഷദ്വീപ്; പ്രതികരണവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: അതിർത്തി പ്രദേശങ്ങൾ അവികിസിതമായി തുടരണമെന്ന കോൺഗ്രസ് നയത്തിന്റെ ഇരയാണ് ലക്ഷദ്വീപെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. എ.കെ ആന്റണി പ്രതിരോധ മന്ത്രി ആയിരിക്കെ പാർലമെൻറിൽ പരസ്യമായി സമ്മതിച്ച വസ്തുതയാണിതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫിഷറീസ് വകുപ്പ്‌

1987 ൽ ഐഎൻഎസ് വിരാട് ദുരുപയോഗിച്ച് ഇറ്റാലിയൻ ബന്ധുക്കളോടൊപ്പം ലക്ഷദ്വീപിൽ ടൂറടിച്ചതിനപ്പുറം രാജീവ് ഗാന്ധിയുൾപ്പെടെ ഒരു കോൺഗ്രസ് പ്രധാനമന്ത്രിയും ദ്വീപിൽ വികസനമെത്തിച്ചില്ല. സ്വർഗീയ അടൽജിയുടെ കാലത്തും ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷവുമാണ് ലക്ഷദ്വീപിൽ വികസനം എത്തി നോക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാർ നടപ്പിലാക്കിയ വികസന നേട്ടങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കൊച്ചിയിൽ നിന്നും ദ്വീപിലേക്ക് സബ്മറൈൻ കേബിൾ ശൃംഖല പൂർത്തീകരിക്കുന്നു. 538 കോടിയുടെ കവരത്തി സ്മാർട്ട് സിറ്റി പദ്ധതി പുരോഗമിക്കുകയാണ്. 14 കോടി രൂപയാണ് പുതിയ മെഡിക്കൽ സൗകര്യങ്ങൾക്ക് മാത്രമായി സർക്കാർ മാറ്റി വച്ചിരിക്കുന്നത്. 260 കോടിക്ക് 500 പേർക്ക് സഞ്ചരിക്കാവുന്ന ആൾ വെതർ ഷിപ്പ്, ബീച്ചുകളുടെ സൗന്ദര്യവൽക്കരണം, റോഡ് നവീകരണം, സ്‌പോർട്‌സ് ഫസിലിറ്റി തുടങ്ങി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: കമ്യൂണിറ്റി കിച്ചൺ സന്ദർശിച്ച് കെ സുരേന്ദ്രൻ; ഭക്ഷണപ്പൊതി തയ്യാറാക്കാൻ സഹായം; വൈറലായി ചിത്രങ്ങൾ

സ്മാർട്ട്‌സേവ് ലക്ഷദ്വീപ് ഹാഷ് ടാഗുമായി ഇറങ്ങിയ കോൺഗ്രസുകാർ വികസന സംവാദത്തിനാണ് തയ്യാറാവേണ്ടത്. വൈകാരികമായി ജനങ്ങളെ ഇളക്കി വിടുന്നതിനപ്പുറം വികസനമെത്തിക്കാൻ കഴിയാത്ത കോൺഗ്രസ് ലക്ഷദ്വീപ് നിവാസികളോട് മാപ്പു പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

https://www.facebook.com/Sandeepvarierbjp/posts/5578831568825230

shortlink

Related Articles

Post Your Comments

Related Articles


Back to top button