Latest NewsNewsIndia

ഇന്ത്യ വളരും; രണ്ടാം തരംഗം സമ്പദ് ഘടനയെ വലിയ രീതിയില്‍ ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്

വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഒന്നാം തരംഗത്തെ അപേക്ഷിച്ച് സമ്പദ്ഘടനയെ കാര്യമായി ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). നിലവിലുള്ള സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് അതിവേഗം വളരാന്‍ കഴിയുമെന്ന് ആര്‍ബിഐ അറിയിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: അന്ത്യശ്വാസം വലിക്കുന്ന സമയത്ത് രോഗിയ്ക്ക് കലിമ ചൊല്ലിക്കൊടുത്ത ഡോക്ടര്‍ക്ക് അഭിനന്ദനങ്ങളുമായി പി ശ്രീരാമകൃഷ്ണന്‍

രണ്ടാം തരംഗത്തെ എത്ര വേഗം പിടിച്ചുകെട്ടാന്‍ കഴിയുമെന്നതാണ് പ്രധാനം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നോട്ടുള്ള സാമ്പത്തിക വളര്‍ച്ച നിലനില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി നിക്ഷേപ രംഗത്ത് വളരെ വേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് സൃഷ്ടിച്ച പരിഭ്രാന്തിയില്‍ നിന്നും ഇക്വറ്റി മാര്‍ക്കറ്റുകള്‍ തിരിച്ചുവന്നത് ശുഭ സൂചനയാണെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് കരുത്തേകി ബിഎസ്ഇ ആദ്യമായി 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ആദ്യ ലോക്ക് ഡൗണ് കാലത്ത് 2 ട്രില്യണ്‍ ഉണ്ടായിരുന്ന ബിഎസ്ഇ മാര്‍ക്കറ്റ് ക്യാപ്പ് 1.50 ട്രില്യണ്‍ ഡോളര്‍ ആയി ഇടിഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ വിപണി ഊര്‍ജ്ജം തിരികെ പിടിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് 1.5 ട്രില്യണ്‍ 3 ട്രില്യണിലേയ്ക്ക് കുതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button