Latest NewsKeralaNews

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി;വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചു. കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കോവിഡ് വൈറസ് ബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ അനാഥരാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ സംവിധാനങ്ങൾ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ സ്വീകരിക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: പൃഥ്വിരാജിനൊപ്പം നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യം; സൈബർ ആക്രമണങ്ങൾക്കെതിരെ ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button