മസ്കത്ത്: രാജ്യത്തെ തൊഴിൽരഹിത യുവാക്കൾക്ക് ആശ്വാസമായി ഒമാൻ. യുവാക്കളുടെ തൊഴില്‍ പ്രശ്നത്തിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് പ്രത്യേക പ്രാധാന്യം നല്‍കുന്നതായും 32000പേര്‍ക്ക് ഈ വര്‍ഷം ജോലി നല്കാന് നിര്‍ദേശിച്ചതായും ഒമാന്‍ വാര്‍ത്ത ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. രാഷ്ട്രങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്താണ് യുവാക്കള്‍. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്നതിന് പ്രധാന മുന്‍ഗണനയാണ് നല്‍കുന്നത്. പൊതു-സ്വകാര്യ മേഖലകളിലായാണ് 32000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ഇവയില്‍ 12000 ജോലികള്‍ സര്‍ക്കാറിന്റെ സിവില്‍-സൈനിക സ്ഥാപനങ്ങളില്‍ ആവശ്യാനുസരണമാണ് ലഭ്യമാക്കുക.
Read Also: സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ
എന്നാൽ 10 ലക്ഷം മണിക്കൂര്‍ പാര്‍ട്ട് ടൈം തൊഴില്‍ വിവിധ ഗവര്‍ണറേറ്റുകളിലായി സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ വിവിധ ഗവര്‍ണറേറ്റുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി താല്‍ക്കാലിക കരാറുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആകെ 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
Post Your Comments