ഹൈദരാബാദ്: നെഹ്‌റു സുവോളജിക്കൽ പാർക്കിൽ കൊറോണ വൈറസ് രോഗം ബാധിച്ച എട്ട് ഏഷ്യാറ്റിക് സിംഹങ്ങളും കൊറോണ വൈറസ് രോഗ മുക്തരായിരിക്കുന്നു. 14 ദിവസത്തെ ചികിത്സയിൽ ലക്ഷണങ്ങൾ എല്ലാം മാറിയെന്നും മൃഗശാല അധികൃതർ അറിയിക്കുകയുണ്ടായി. മെയ് നാലിനാണ് രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് കൊറോണ വൈറസ് രോഗബാധിതരായിരുന്നത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്. 380 ഏക്കര്‍ വിസ്താരമുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്.
Post Your Comments