അമൃത്സര്‍: കോവിഡ് വ്യാപനത്തിനിടെ കൂടുതല്‍ പ്രതിസന്ധിയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോവിഡ് ബാധിതരല്ലാത്തവരിലേയ്ക്കും ബ്ലാക്ക് ഫംഗസ് പടരുകയാണ്. പഞ്ചാബിലാണ് ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പഞ്ചാഹില്‍ 158ലധികം മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 126 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അവശേഷിക്കുന്ന 32 പേര്‍ കോവിഡ് ബാധിതരല്ല. ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കാന്‍ കാരണം സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന രോഗമാണ് മ്യൂകര്‍മൈകോസിസ്. നേരത്തേ തന്നെ ഈ രോഗത്തിന്റെ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Post Your Comments