ന്യൂഡല്‍ഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ വിവാദ യോഗ ഗുരു ബാബ രാംദേവിനെതിരെ പ്രതിഷേധം ശക്തമാക്കി സോഷ്യല്‍ മീഡിയ. എന്നാൽ “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായതോടെ വെല്ലുവിളിയുമായി വിവാദ യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു രാംദേവിന്റെ വെല്ലുവിളി.
Read Also: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രം : കേരള മോഡല്‍ തന്നെ നമ്പര്‍ വണ്‍
ആധുനികചികിത്സ വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്. എന്നാൽ രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു. അതേസമയം രാംദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഐംഎഎ ഘടകം നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ “അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെന്ഡിംഗിലെത്തിയത്.
Post Your Comments